കൊല്ലം: അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ മൾട്ടി സ്പെഷ്യാലി​റ്റി സംവിധാനങ്ങളുടെ ഉദ്ഘാടനം ഇന്നു വൈകി​ട്ട് 4ന് മന്ത്രി​ വീണാ ജോർജ് നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും.

മന്ത്രിമാരായ പി. പ്രസാദ്, കെ.ബി. ഗണേശ് കുമാർ, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, യു. പ്രതിഭ, എം.എസ്. അരുൺകുമാർ, ഡോ. സുജിത് വിജയൻ പിള്ള എന്നിവർ വിവിധ ഡിപ്പാർട്ട്മെന്റുകൾ സമർപ്പിക്കും. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, കോൺഗ്രസ് ജനറൽ സെക്രട്ടറി പഴകുളം മധു, എ.പി. ജയൻ, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ടി.ആർ. അജിത്, എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ. പദ്മകുമാർ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ടി.എം. ഹമീദ്, മേലൂട് അനിൽകുമാർ, അരുൺ തടത്തിൽ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ജില്ല പഞ്ചായത്ത് അംഗം സറീന ദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.പി. സന്തോഷ്, പഞ്ചായത്ത് അംഗം ശൈലജ പുഷ്പൻ തുടങ്ങിയവർ സംസാരി​ക്കും.

ലൈഫ് ലൈൻ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. എസ്. പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, സി.ഇ.ഒ ഡോ. ജോർജ് ചാക്കച്ചേരി എന്നിവർ സംസാരിക്കും. ഡയറക്ടർമാരായ ഡെയ്സി പാപ്പച്ചൻ, ഡോ സിറിയക് പാപ്പച്ചൻ എന്നിവർ വിശിഷ്ട വ്യക്തികൾക്ക് ഉപഹാരം നൽകും.