കൊല്ലം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. ഓച്ചിറ പായിക്കുഴി നെടിയത്ത് വീട്ടിൽ നിന്ന് ക്ലാപ്പന വടക്ക് ഹരിനന്ദനം വീട്ടിൽ താമസി​ക്കുന്ന ബിജു(52), ദേവികുളങ്ങര പുതുപ്പള്ളി വടക്ക് മുറിയിൽ മുട്ടത്ത് വടക്ക് വീ​ട്ടിൽ നന്ദു എന്ന് വിളിക്കുന്ന ഗോകുൽ(24), ദേവികുളങ്ങര പുതുപ്പള്ളി വടക്ക് മുറയിൽ മുട്ടത്ത് വടക്കതിൽ വീ​ട്ടിൽ ഷാജി(45) എന്നിവരാണ് ഓ​ച്ചിറ പൊലീ​സിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി 10 ന് ക്ലാപ്പന അനന്തേശ്വരം റോഡിൽ വച്ച് ക്ലാപ്പന സ്വദേശിയായ സുജിത്തും രണ്ടാം പ്രതി ഗോകുലുമായുള്ള തർക്കത്തെ തുടർന്ന് സുജിത്തടക്കമുള്ള സംഘം ബിജു​വിന്റെ വീട്ടിലെത്തി ആക്രമണം ന​ട​ത്തു​കയും ബിജു കത്തിയെടുത്ത് സുജിത്തിനെ കുത്തുകയുമായിരു​ന്നു.

ഓ​ച്ചിറ പൊലീസ് ഇൻസ്‌പെക്ടർ അജേ​ഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ തോമസ്, അജിത്കുമാർ, പ്രദീപ് കുമാർ, എം.എസ്.നാദ്, സുനിൽ, സന്തോഷ്‌കുമാർ ,സി.പി.ഒ മാരായ രാഹുൽ, റനീഷ്, മോഹൻലാൽ എന്നിവരട​ങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.