
കൊല്ലം: കോടതി വളപ്പിൽ വച്ച് പ്രതിക്ക് കഞ്ചാവ് കൈമാറിയയാൾ പിടിയിൽ. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ കടവൂർ അജിഭവനത്തിൽ കൊമ്പൻ അജി എന്ന് വിളിക്കുന്ന അജി(45) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലാത്. നിരവധി കേസുളിൽ പ്രതിയായ കരിക്കോട് കരിമ്പാലി തെക്കതിൽ പുതുവീട്ടിൽ ഉല്ലാസ് ജോഷിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും കൊല്ലം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് പ്രതി കഞ്ചാവ് പൊതി കൈമാറിയത്. ഇൻസ്‌പെക്ടർ ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ സന്തോഷ്, എസ്.സി.പി.ഒമാരായ ശ്രീലാൽ, സലീം, ശ്രീജു, വിനോജ്, ഷെമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.