
കൊല്ലം: മേവറത്ത് ഷൂ കട കത്തി നശിച്ചു. ഇന്നലെ രാത്രി 9.15നായിരുന്നു സംഭവം. മേവറം ബൈപ്പാസ് ജംഗ്ഷനിൽ അഷ്ടമുടി സഹകരണ ആശുപത്രിക്കടുത്ത് അൻഷാദിന്റെ ഉടമസ്ഥതയിലുള്ള ഷൂവേ എന്ന സ്ഥാപനത്തിലാണ് തീ പിടിത്തമുണ്ടായത്. വസ്ത്ര വിൽപ്പനശാലയുടെ ഒന്നാം നിലയിൽ പ്രവർത്തിച്ചു വന്ന കടയാണ് കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാകും തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടപ്പാക്കടയിൽ നിന്നു മൂന്നു യൂണിറ്റ് ഫയർഫോഴ്‌സ് സംഘമെത്തിയാണ് തീ അണച്ചത്.