amritha
ഓപ്പൺ യൂണി. കലോത്സവത്തിൽ മിമിക്രി അവതരിപ്പിക്കുന്ന അമൃത

കൊല്ലം: ചെറുപ്പം മുതൽ തുടങ്ങിയതാണ് കടമ്പനാട് സ്വദേശി അമൃതയ്ക്ക് മിമിക്രിയോടുള്ള ഇഷ്ടം. കുഞ്ഞുനാളിൽ അച്ഛനും അമ്മയും കൊഞ്ചിക്കാൻ ഓരോ ശബ്ദം അനുകരിക്കുന്നതിൽ നിന്നാണ് മിമിക്രിയിലേക്കും മോണോ ആക്ടിലേക്കും എത്തുന്നത്. സ്‌കൂളിലെയും കോളേജിലെയും കലോത്സവ വേദിയിൽ സ്ഥിരം സാന്നിദ്ധ്യം. പ്രകൃതിയുടെയും അഭിനേതാക്കളുടെയും ശബ്ദമാണ് അമൃത മിമിക്രിയിൽ അവതരിപ്പിച്ചത്. പകർച്ച വ്യാധികളും പരിസ്ഥിതി പ്രശ്‌നങ്ങളും കുഞ്ഞുങ്ങൾക്ക് നേരെയുള്ള ആക്രമണവും സോഷ്യൽ മീഡിയയിലെ ചതിക്കുഴികളും മോണോ ആക്ടിൽ വിഷയമായി. മോണോ ആക്ടിൽ ഒന്നാം സ്ഥാനവും മിമിക്രിയിൽ രണ്ടാം സ്ഥാനവും നേടി.

അദ്ധ്യാപികയായ അമൃത ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി മലയാളം ബിരുദാനന്തര വിദ്യാർത്ഥിയാണ്. അടൂർ കോളേജ് ഒഫ് അപ്ലൈഡ് സയൻസ് പഠനകേന്ദ്രത്തിലൂടെ പഠനം പുനരാരംഭിച്ചപ്പോൾ മിമിക്രിയും മോണോ ആക്ടും മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് കരുതിയില്ലെന്നും എന്നാൽ ഈ കലോത്സവത്തിലൂടെ അതിന് കഴിഞ്ഞെന്നും അമൃത പറയുന്നു. അദ്ധ്യാപക ജോലിയിലേക്കുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡിഗ്രിക്കും ടി.ടി.സിക്കും ശേഷം പി.ജി ചെയ്യാൻ എത്തിയത്. ജോലിക്കൊപ്പം മിമിക്രിയും മോണോ ആക്ടും കൊണ്ടുപോകണമെന്നാണ് അമൃതയ്ക്ക് ആഗ്രഹം.