photo
വ്യാസാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ നെടുമുടി വേണുവിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരം ഡോ.പി.വേണുഗോപാൽ സിനിമ നടൻ സന്തോഷ് കുറുപ്പിന് നൽകുന്നു. ഡോ.കണ്ണൻ കന്നേറ്റി സമീപം

കരുനാഗപ്പള്ളി: വ്യാസാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ കന്നേറ്റി ധന്വന്തരി ക്ഷേത്രാങ്കണത്തിൽ വെച്ച് നെടുമുടി വേണു അസുസ്മരണവും പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു. നെടുമുടി വേണുവിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാകാരം ചടങ്ങിൽ വെച്ച്ഡോ.പി.വേണുഗോപാൽ സിനിമ നടൻ സന്തോഷ് കുറുപ്പിന് നൽകി. വ്യാസാ കഥകളി ക്ലബ് മുൻ പ്രസിഡന്റ് ജി.രാമചന്ദ്രൻപിള്ളയുടെ സ്മരണക്കായി ഏർപ്പടുത്തിയ പുരസ്കാരവും കാഷ് അവാർ‌ഡും കലാമണ്ഡലം രാമചന്ദ്രന് സമർപ്പിച്ചു. സമ്മേളനത്തിൽ ഡോ.പി.വാസുദേവൻപിള്ള അദ്ധ്യക്ഷനായി. ഡോ.പി.വേണുഗോപാൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.സജിത്ത് ഏവൂരേത്ത് . മുഖ്യ പ്രഭാഷണം നടത്തി. കുരുമ്പോലിൽ ശ്രീകുമാർ, കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി, ഓമനക്കുട്ടൻ, ശ്രീഹരി, രവികുമാർ, ആദിനാട് തുളസി, സജീവ് മാമ്പറ എന്നിവർ പ്രഭാഷണം നടത്തി. ക്ലബ് രക്ഷാധികാരി ഡോ.കണ്ണൻ കന്നേറ്റി സ്വാഗതവും സെക്രട്ടറി വി.രാജശേഖരൻ ഉണ്ണിത്താൻ നന്ദിയും പറഞ്ഞു.