photo
തെങ്കാശി ബസ് സർവീസിന്റെ ഫ്ലാഗ് ഒഫ് കർമ്മം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിക്കുന്നു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു സമീപം

കരുനാഗപ്പള്ളി : കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി ഓപ്പറേറ്റിംഗ് സെന്ററിൽ നിന്ന് ശാസ്താംകോട്ട, ഭരണിക്കാവ് ,അടൂർ, പത്തനാപുരം, പുനലൂർ, കോട്ടവാസിൽ വഴി തെങ്കാശിയിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ചു. സർവീസിന്റെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു.രാവിലെ 4.30ന് കരുനാഗപ്പള്ളി സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസ് 8.10ന് തെങ്കാശിയിൽ എത്തിച്ചേരും. 8.40ന് തെങ്കാശി യിൽ നിന്ന് പുറപ്പെട്ട് 12ന് തിരികെ കരുനാഗപ്പള്ളിയിൽ എത്തിച്ചേരും. തുടർന്ന് ഉച്ചക്ക് 1.50ന് പുറപ്പെടുന്ന ബസ് 5.30ന് തെങ്കാശിയിലും തുടർന്ന് 6ന് തെങ്കാശിയിൽ നിന്നും പുറപ്പെട്ട് രാത്രി 9.40ന് കരുനാഗപ്പള്ളിലും അവസാനിക്കുന്ന തരത്തിലാണ് സർവീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. എം.എൽ.എ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ബസ് സർവീസ് ആരംഭിച്ചത്. കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, കെ.എസ്.ആർ.ടി സി കരുനാഗപ്പള്ളി ഡിപ്പോ എ.ടി.ഒ അബ്ദുൽ നിസാർ, കൺട്രോളിംഗ് ഇൻസ്പെക്ടർ ആനന്ദക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.