photo
മാവേലിക്കര മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി അഡ്വ.സി.എ.അരുൺകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി കറവൂരിൽ തുറന്ന ഇലക്ഷൻ കമ്മിറ്റി ഓഫീസ് സി.പി.എം പത്തനാപുരം ഏരിയാ സെക്രട്ടേറിയറ്റ് അംഗം കറവൂർ എം.വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി അഡ്വ.സി.എ.അരുൺുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി കറവൂരിൽ ഇലക്ഷൻ കമ്മിറ്റി ഓഫീസ് തുറന്നു. സി.പി.എം പത്തനാപുരം ഏരിയ സെക്രട്ടേറിയറ്റ് അംഗം കറവൂർ എൽ.വർഗീസ് ഓഫീസിൻെറ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.ശാർങധരൻ തമ്പി, സി.ജി.വർഗീസ്,ആർ.രഞ്ജിത്ത്,ലേജ്ജു, സി.സോണി,ബിജു,റീജു തുടങ്ങിയവർ സംസാരിച്ചു.