
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണി. കലോത്സവത്തിൽ പെയിന്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനവും മലയാളം റെസിറ്റേഷന് മൂന്നാം സ്ഥാനവും നേടി വടകര സ്വദേശി ബി.നവ്യശ്രീ. തലശ്ശേരി ഗവ. ബർണൻ കോളേജ് പഠനകേന്ദ്രത്തിലെ രണ്ടാംവർഷ മലയാളം ബിരുദ വിദ്യാർത്ഥിനിയായ നവ്യശ്രീ വഴിയോരക്കച്ചവടമാണ് ചിത്രരചനയ്ക്കായി തെരഞ്ഞെടുത്ത വിഷയം. 2019 ൽ ദേശീയതലത്തിൽ നടന്ന ചിത്രരചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ നവ്യശ്രീ തുടർച്ചയായി സ്‌കൂൾ കലോത്സവങ്ങളിൽ ചിത്രരചന മത്സരങ്ങൾക്ക് എ ഗ്രേഡ് നേടിയിട്ടുണ്ട്. കോഴിക്കോട് കൂരാച്ചുണ്ട് യു.പി സ്‌കൂളിലെ ചിത്രരചന വിഭാഗം അദ്ധ്യാപികയാണ്.