പടിഞ്ഞാറെകല്ലട : നൂറുവർഷം പൂർത്തിയാക്കിയ മൈനാഗപ്പള്ളി ശ്രീചിത്തിരവിലാസം യു.പി സ്കൂളിന്റെ വാർഷികാഘോഷമായ 'ചിത്തിരഫെസ്റ്റ് - 2024'ന്റെ പൊതുസമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് അർഷാദ് മന്നാനി അദ്ധ്യക്ഷനായി. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് മുഖ്യപ്രഭാഷണം നടത്തി. ഉപഹാര സമർപ്പണം കൊല്ലം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം നിർവഹിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായി സ്റ്റാർ മാജിക് ഫെയിം അനുമോൾ പങ്കെടുത്തു. സർവീസിൽ നിന്ന് വിരമിക്കുന്ന സ്കൂളിലെ പ്രഥമ അദ്ധ്യാപിക സുധാദേവിയ്ക്ക് യാത്രയയപ്പും നൽകി. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് , മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.സജിമോൻ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സിജു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ആർ. ബിജു കുമാർ, അജി ശ്രീക്കുട്ടൻ, അനന്തു ഭാസി,സ്കൂൾ മാനേജർ കല്ലട ഗിരീഷ്,ജെ.പി.ജയലാൽ,പ്രീതാദേവി, ബി.എസ്.സൈജു, ജയലക്ഷ്മി, സന്തോഷ് കുമാർ,ഷഹനാ ലത്തീഫ്, ആര്യ, ഉണ്ണി ഇലവിനാൽ എന്നിവർ സംസാരിച്ചു.