കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് അംഗം കൊറ്റങ്കര വില്ലേജിൽ ചന്ദനത്തോപ്പ് മുണ്ടൻചിറ മാടൻകാവിന് സമീപം പണയിൽ വീട്ടിൽ മണിവർണ്ണനെതിരെ (47) കുണ്ടറ പൊലീസ് പോക്സോ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.
കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. പല തവണ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് മൊഴി. തട്ടിക്കൊണ്ടുപോയ കേസിൽ റിമാൻഡിലാണ് മണിവർണൻ. പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിൽ നാടക അദ്ധ്യാപകനായി എത്തി യ മണിവർണൻ സമ്മാനങ്ങൾ നൽകിയും ഭീഷണിപ്പെടുത്തിയുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മണിവർണനെ കൂടുതൽ തെളിവ് ശേഖരിക്കുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.