mthoot
മുത്തൂറ്റ് ഫിൻകോർപ് ഓച്ചിറ ബ്രാഞ്ചിന്റെയും ചെങ്ങന്നൂർ ഡോ.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബി. ശ്രീദേവി ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ : മുത്തൂറ്റ് ഫിൻകോർപ് ഓച്ചിറ ബ്രാഞ്ചിന്റെയും ചെങ്ങന്നൂർ ഡോ.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് നടന്നു. മുത്തൂറ്റ് ഫിൻകോർപ് ഓച്ചിറ ബ്രാഞ്ചിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഫിൻകോർപ് റീജിയണൽ മാനേജർ ബൈജു തോമസ് അദ്ധ്യക്ഷനായ ചടങ്ങിൽ ബ്രാഞ്ച് മാനേജർ പി.റീന സ്വാഗതം പറഞ്ഞു. ബ്രാഞ്ച് സ്റ്റാഫ് അമീറാ, തസ്‌നി ആദർശ്, വിവിധ ബ്രാഞ്ച് മാനേജർമാർ, സെക്യൂരിറ്റി ഓഫീസർ, വ്യാപാരി വ്യവസായി അകോപന സമിതി സെക്രട്ടറി എന്നിവർ പങ്കെടുത്തു.ഏരിയ മാനേജർ സൂസൻ സിമി ഫിലിപ്പ് നന്ദി പറഞ്ഞു. ഹൃദയ സംബന്ധമായ അസുഖം, കാൻസർ രോഗങ്ങൾ, അസ്ഥി സംബന്ധമായ രോഗങ്ങൾ എന്നിവയുടെ പ്രാഥമിക പരിശോധനയും മരുന്ന് വിതരണവും നടന്നു.