kbg
കേരള കോൺഗ്രസ് (ബി) കൊല്ലം, മാവേലിക്കര പാർലമെന്റ് മണ്ഡലം നേതൃസം​ഗ​മം മന്ത്രി കെ.ബി. ഗ​ണേ​ഷ്​കുമാർ ഉ​ദ്​ഘാട​നം ചെ​യ്യുന്നു

കൊല്ലം: പ​ട്ടി​ണി​കിടന്ന് മ​ണ്ണ് വാ​രി​ത്തി​ന്നാ​ലും ആരും കേ​ര​ള​ത്തിൽ ബി.ജെ.പി​ക്ക് വോ​ട്ട് ചെ​യ്യി​ല്ലെ​ന്ന് മന്ത്രി കെ.ബി.ഗ​ണേ​ശ്​കു​മാർ പറഞ്ഞു. കേരളാ കോൺഗ്രസ്​ (ബി) മാവേലിക്കര, കൊല്ലം പാർലമെന്റ് മണ്ഡലങ്ങളിലെ നേതൃ സംഗമം കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്യുകയായി​രു​ന്നു അ​ദ്ദേ​ഹം.

വിരട്ടുന്നവന് വോട്ടു ചെയ്യില്ല, അതാണ് മലയാളി. പേടിപ്പിച്ച് മലയാളികളുടെ വോട്ട് പിടിക്കാമെന്ന് ആരും കരുതേണ്ട. പണത്തിന്റെ കൊഴുപ്പാണ് ബി.ജെ.പിക്ക്. സ്വർണത്തളികയുള്ള ആളാണ് തൃശൂരിൽ മത്സരിക്കു​ന്നത്. ഫെഡറൽ സംവിധാനത്തെ തകർത്ത് സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കി ഭയപ്പെടുത്തി ജനങ്ങളെ ബി.ജെ.പിക്ക് അനുകൂലമാക്കാം എന്നുള്ള​ത് വെറും സ്വ​പ്നം മാ​ത്ര​മാ​ണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എ. ഷാ​ജു അദ്ധ്യക്ഷ​നായി. കൊല്ലം, മാ​വേ​ലി​ക്ക​ര മണ്ഡ​ലങ്ങളി​ലെ എൽ.​ഡി.എഫ് സ്ഥാനാർത്ഥികളായ എം.മുകേഷ്, സി.എ. അരുൺകു​മാ​ർ, നെടുവന്നൂർ സുനിൽ, ജേക്കബ് വർഗീസ് വടക്കടത്ത്, ജി. ഗോപാലകൃഷ്ണപിള്ള, എ.ആർ. ബഷീർ, എലിയാമ്മ, മുഹമ്മദ്​ റിയാസ്, കെ. പ്രഭാകരൻ നായർ, നീലേശ്വരം ഗോപാലകൃഷ്ണൻ, പെരുംകുളം സുരേഷ്, കെ.എസ്. രാധാകൃഷ്ണൻ, സബാഷ് ഖാൻ, തടത്തിവിള രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.