പത്തനാപുരം: സാധുജനങ്ങളെ സേവിക്കുന്നതാണ് ഏറ്റവും വലിയ ദൈവപൂജയെന്നും പരോപകാരം ജീവിത വ്രതമാക്കുന്നവർക്ക് സമാധാനമുണ്ടാകുമെന്നും ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
സാംസ്കാരിക പ്രവർത്തകനും ശ്രീനാരായണ ധർമ്മ പ്രചാരകനുമായ എസ്.സുവർണകുമാറിന് സി ആൻഡ് എസ് ഫൗണ്ടേഷന്റെ അവാർഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തനാപുരം ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ രക്ഷാധികാരി കെ.ധർമ്മരാജൻ അദ്ധ്യക്ഷനായി. ഡോ.അടൂർ രാജൻ, അനിൽ തടാലിൽ, പ്രൊഫ.ജി.മോഹൻദാസ്, പുന്നാവൂർ അശോകൻ, നാണി ടീച്ചർ, പ്രൊഫ.മാലിനി സുവർണ്ണകുമാർ, വി.സി..സുരേഷ് എന്നിവർ സംസാരിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ സ്വാഗതവും വൈസ് ചെയർമാൻ പി.എസ്.അമൽരാജ് നന്ദിയും പറഞ്ഞു.