അഞ്ചൽ: പനച്ചവിള-തടിക്കാട് റോഡിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. റോഡ് വികസന രംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക പരിമിതിയ്ക്കുള്ളിലും റോഡുകളുടെ വികസനം ഊർജ്ജിതമായി തന്നെ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പനച്ചവിള ജംഗ്ഷനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് അസി.എക്സിക്യൂട്ടീവ് എൻജിനീയർ കെ.രാഹുൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്യ ലാൽ, അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീവ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജയകുമാർ, എ.എം.റാഫി, കാർഷിക ഗ്രാമവികസന പ്രസിഡന്റ് കെ.ബാബു പണിക്കർ, ബ്ലോക്ക് പഞ്ചായത്ത്മെമ്പർ കീർത്തി പ്രശാന്ത് ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. ബുഹാരി, തുളസീഭായി അമ്മ, സുശീലാമണി, അമ്മിണി രാജൻ, സി.പി.എം ഏരിയാ സെക്രട്ടറി ഡി. വിശ്വസേനൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോയിത്തല മോഹനൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ തുടങ്ങിയവർ സംസാരിച്ചു.