phot
തെന്മല പരപ്പാർ ജലാശയത്തിൽ വെളളം കടിക്കാനെത്തിയ കാട്ടാന കൂട്ടം00

പുനലൂർ: വേനൽ അതിരൂക്ഷമായതോടെ വെള്ളം തേടി കാടിറങ്ങി കാട്ടാനക്കൂട്ടം തെന്മല പരപ്പാർ അണക്കെട്ടിലെത്തി. കഴിഞ്ഞദിവസം പള്ളം വെട്ടി എർത്ത് ഡാമിനുള്ളിലെ ജലാശയത്തിലാണ് കാട്ടാനക്കൂട്ടം എത്തിയത്. ഈ സമയം സമീപത്ത് വിനോദ സഞ്ചാരികളുടെ ബോട്ടും നങ്കൂരമിട്ടിരുന്നു. വെള്ളം തേടിയെത്തുന്ന വന്യമൃഗങ്ങളെ അടുത്ത് കാണാമെന്നതിനാൽ തെന്മല പരപ്പാർ അണക്കെട്ടും ഇക്കോ ടൂറിസം മേഖലയും സന്ദർശിക്കാൻ കേരളത്തിന് പുറമെ അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ബോട്ട് യാത്രയ്ക്ക് പുറമെ ജലാശയത്തിൽ കുട്ടവഞ്ചി സവാരിയും ഏർപ്പെടുത്തിയിട്ടുണ്ട്.