t
എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിൽ ശാഖാ തലങ്ങളിൽ നടത്തുന്ന ജ്ഞാന ദാന യജ്ഞത്തിന്റെ യൂണിയൻതല ഉദ്ഘാടനം യോഗം കൗൺസിലർ പി.ടി. മന്മഥൻ നിർവ്വഹിക്കുന്നു

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിൽ ശാഖാ തലങ്ങളിൽ നടത്തുന്ന ജ്ഞാന ദാന യജ്ഞത്തിന്റെ യൂണിയൻതല ഉദ്ഘാടനം യൂണിയൻ മന്ദിരത്തിലെ ശ്രീ ഗുരുദാസ് സ്മാരക പ്രാർത്ഥന ഹാളിൽ യോഗം കൗൺസിലർ പി.ടി. മന്മഥൻ നിർവ്വഹിച്ചു. മഹാകവി കുമാരനാശാനും ശ്രീനാരായണ ഗുരുദേവനും തമ്മിലുള്ള ആത്മബന്ധം സംബന്ധിച്ച് അദ്ദേഹം പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് അംഗങ്ങളായ ജി. വിശ്വംഭരൻ, അഡ്വ. സജീവ് ബാബു, അഡ്വ. എൻ. രവീന്ദ്രൻ, അനിൽ ആനക്കോട്ടൂർ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. പി. അരുൾ സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. എം.എൽ. നടരാജൻ നന്ദിയും പറഞ്ഞു.