പടിഞ്ഞാറേ കല്ലട: കോതപുരം വെട്ടിയതോട് പാലത്തിൽ പുതുതായി സ്ഥാപിച്ച സ്ഥല നാമ ബോർഡിൽ കടപ്പാക്കുഴി എന്നതിന് പകരം വെസ്റ്റ് കല്ലട ഹയർ സെക്കൻഡറി സ്കൂൾ അഥവാ നെൽപ്പുരക്കുന്ന് എന്ന് തിരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കടപ്പാക്കുഴി എന്നസ്ഥലം കടപുഴ കാരാളിമുക്ക് റോഡിലെ ഒരു ചെറിയ ജംഗ്ഷനാണ്. കാരാളിമുക്ക് ,വളഞ്ഞവരമ്പ് , കടപുഴ റോഡിൽ നെൽപ്പരക്കുന്ന് എന്ന സ്ഥലത്തിനാണ് പ്രാധാന്യം. ഇവിടെയാണ് വെസ്റ്റ് കല്ലട ഹയർ സെക്കൻഡറി സ്കൂൾ,വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്,സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുള്ളത്. വിദൂര സ്ഥലങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ വിദ്യാർത്ഥികൾ, മറ്റ്ജീവനക്കാർ എന്നിവർക്ക് വളരെ പ്രയോജനകരമാകും ബോർഡിലെ തിരുത്തൽ.