കൊല്ലം: സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര ആനക്കോട്ടൂർ ഗവ.എൽ.പി.എസിൽ നടന്ന 'കുരുവിക്കൊരു തുള്ളി പദ്ധതി' മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറും എക്കോ ഫിലോസഫറുമായ ഡോ.ജിതേഷ്ജി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ജ്യോതി അദ്ധ്യക്ഷനായി. 'സുഗതവനം' ട്രസ്റ്റ് ചെയർമാൻ എൽ.സുഗതൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം സുമാലാൽ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ആർ.രാജശേഖരൻപിള്ള ,സുസമ്മ, രജ്ഞിനി . അമൃത,സ്‌കൂൾ ഹെഡ്മിസ്ട്രസ് ബി എസ് ശോഭ, എസ്.എം.സി ചെയർമാൻ ആർ. ശിവകുമാർ എന്നിവർ സംസാരിച്ചു.