
കുണ്ടറ: ശ്രീനാരായണഗുരു ഓപ്പൺ യൂണി. കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനവും ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും നേടി കുണ്ടറ സ്വദേശിനി സുശീല വേണുഗോപാൽ. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ എം.എ മലയാളം ഒന്നാം വർഷ പഠിതാവായ സുശീല മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺകൂടിയാണ്. കുണ്ടറ വേണൂസ് കോളേജ് ഉടമ വേണുഗോപാലിന്റെ ഭാര്യയാണ്.