തൊടിയൂർ: പുലിയൂർ വഞ്ചി ഇബ്നു ഗ്രന്ഥശാലയിൽ ഹൃദയോത്സവം വിജ്ഞാന സദസ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.ബി.ശിവൻ ഇബ്നു ഗ്രന്ഥശാലയുടെ ചരിത്രഗ്രന്ഥം ഗ്രന്ഥശാലാ രക്ഷാധികാരി ഡോ.രാജൻ പി.തൊടിയൂരിൽ നിന്ന് സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥശാലാപ്രസിഡന്റ് സി.ജി.പ്രദീപ്കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി സി.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. ചരിത്ര ഗ്രന്ഥകാരൻ കെ.നടേശൻ ചരിത്ര ഗ്രന്ഥത്തിന്റെ ആമുഖം അവതരിപ്പിച്ചു. ഡോ.രാജേന്ദ്രൻ,
പ്ലാനിംഗ് ബോർഡ് റിസർച്ച് ഓഫീസർ അൻവർ ഹുസൈൻ, സൈനുദ്ദീൻ കുഞ്ഞ്, ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് പ്രസന്ന എന്നിവർ സംസാരിച്ചു.
കലാകായിക പ്രതിഭകൾക്കുള്ള ട്രോഫി വിതരണവും അനുമോദനവും ലൈബ്രറി കൗൺസിൽ തൊടിയൂർ പഞ്ചായത്ത് തല നേതൃത്വ സമിതി കൺവീനർ അനിൽ ആർ.പാലവിള നിർവഹിച്ചു.
സൈക്കോളജിസ്റ്റ് നെജീഷ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വേണ്ടിയുള്ള
മന:ശാസ്ത്ര ക്ലാസ് നയിച്ചു. ജോ.സെക്രട്ടറി സഫീർ നന്ദി പറഞ്ഞു.