കരുനാഗപ്പള്ളി: കല്ലേലി ഭാഗം മാരാരിത്തോട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിൽ സംഘർഷം സൃഷ്ടിച്ച ശേഷം ഒളിവിൽ പോയ പ്രതികളെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലംപെരിനാട് പുന്നപ്പുറത്ത് വീട്ടിൽ സുധീഷ് (39) , കല്ലേലിഭാഗം ദ്യശ്യ നിവാസിൽ ദിൽജിത്ത് (29 )എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഉത്സവാഘോഷത്തിനിടയിൽ ചെണ്ട കൊട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നീണ്ടകരയിൽ നിന്ന് അതി സാഹസികമായാണ് പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളി സ്റ്റേഷൻ എസ്.എച്ച് .ഓ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വൈശാഖ്, ഷിജു, ഷാജിമോൻ, എ.എസ്.ഐ തമ്പി ,എസ്.സി.പി ഓ മാരായ ഹാഷിം, രാജീവ് കുമാർ, സി.പി.ഓ സജീർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.