pensioners

കൊല്ലം: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം കേരള ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ കെ.രാജഗോപാൽ ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി എസ്.വിജയധരൻപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.രാജേന്ദ്രൻ വാർഷിക റിപ്പോർട്ടും ട്രഷറർ കെ.സമ്പത്ത് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻനായർ ഉദ്ഘാടനം ചെയ്തു.

പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസി, മർച്ചന്റ് അസോ. ജില്ലാ സെക്രട്ടറി ജോർജ്.കെ.എബ്രഹാം, കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.സതിഅമ്മ, മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ, പത്തനാപുരം ബ്ലോക്ക് പ്രസിഡന്റ് പി.എം.ഹുസൈൻ സാഹിബ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പി.ചന്ദ്രശേഖരപിള്ള (പ്രസിഡന്റ്), സി.കനകമ്മഅമ്മ, കെ.കെ.ശിവശങ്കരപ്പിള്ള, ജി.രാഘവൻ, എസ്.വിജയധരൻപിള്ള (വൈസ് പ്രസിഡന്റ്), കെ.രാജേന്ദ്രൻ (സെക്രട്ടറി), കെ.രാജൻ, എം.ഭാസി, എൽ.സരസ്വതി, എസ്.ശശിധരൻ നായർ (ജോ. സെക്രട്ടറി), കെ.സമ്പത്ത് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.