എഴുകോൺ : പു. ക.സ കരീപ്ര മേഖലാ കൺവെൻഷൻ നെടുവത്തൂർ ഏരിയാ സെക്രട്ടറി ഷമ്മി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എസ്.സുജിത്ത് അദ്ധ്യക്ഷനായി. പു. ക. സ ഏരിയാ പ്രസിഡന്റ് അഡ്വ. സുരേന്ദ്രൻ കടയ്ക്കോട് മുഖ്യ പ്രസംഗം നടത്തി.

മേഖലാ സെക്രട്ടറി, ജി.സജു, വനിതാ സാഹിതി ഏരിയാ സെക്രട്ടറി വീണാചെന്താമരാക്ഷൻ, വൈ.റോയ്, ഡോ.എൻ.ശശികുമാർ, അഡ്വ.പി.എസ്.പ്രശോഭ, സി.സുരേഷ്കുമാർ, ഇരുമ്പനങ്ങാട് അനിൽകുമാർ, ജി. എസ്.സുരേഷ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: എസ്.സുജിത്ത് (പ്രസിഡന്റ്), ജി.സജു ( സെക്രട്ടറി), അഡ്വ.പി.എസ്.പ്രശോഭ (ട്രഷറർ)