കടയ്ക്കൽ : അമ്മയമ്പലം ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മൂന്ന് യുവാക്കളെ ചിതറ പൊലീസ് അറസ്റ്ര് ചെയ്തു.

വെങ്ങോല ബ്ളോക്ക് നമ്പർ 186ൽ സജിമോൻ (32),വിനീത് (31), വെങ്ങോല മൈലാടി ചരുവിള പുത്തൻവീട്ടിൽ രജീവ് (29)എന്നിവരെയാണ് പൊലീസ് അറസ്റ്റിലായത്.

ബഹളത്തിനിടെ ഇടപെട്ട പൊലീസിന് നേരെ തിരിഞ്ഞ യുവാക്കൾ സ്റ്റേഷനിലെ വനിതാ എസ്.ഐ രശ്മിയെയും ഡ്രൈവറേയും ആക്രമിക്കാൻ ശ്രമിച്ചു, പൊലീസ് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. കൂടുതൽ പ്രതികളെ അടുത്ത ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു.