ag

കൊല്ലം: സി.പി.ഐ ജില്ലാ കൗൺസിൽ മുൻ അംഗവും ജില്ലയിലെ സി.പി.ഐയുടെ പ്രമുഖ നേതാവുമായിരുന്ന ആർ.രാമകൃഷ്ണൻ (85) നിര്യാതനായി. ശനിയാഴ്ച രാത്രി 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഭരത് നഗർ-151 പോളച്ചിറ വയലിൽ വീട്ടിൽ പരേതരായ രാഘവഅയ്യരുടെയും ലക്ഷ്മിയുടെയും മകനായിരുന്നു.

ഭൗതിക ശരീരത്തിൽ സി.പി.ഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, അഡ്വ. കെ.രാജു, ആർ.വിജയകുമാർ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ആർ.രാജേന്ദ്രൻ, ജി.ലാലു, ആർ.രമേശ്, ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, എം.എസ്.താര, ഹണി ബെഞ്ചമിൻ, എ.ബിജു, അഡ്വ. രാജീവ്, ജി.എസ്.ജയലാൽ എം.എൽ.എ, അഡ്വ. ആർ.സേതുനാഥ്, അഡ്വ. പ്രസന്ന രാജൻ, ഐ.ഷിഹാബ്, ആർ.എസ്.അനിൽ, ഡി.സുകേശൻ, അമൽ (ഗാന്ധിഭവൻ), സി.പി.ഐ നേതാവ് ഇക്ബാൽ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. പോളയത്തോട് വിശ്രാന്തിയിൽ സംസ്കരിച്ചു.

എ.ഐ.വൈ.എഫ് ജില്ലാസെക്രട്ടറിയായും കൊല്ലം ജില്ലാ ആശുപത്രി വികസന കൗൺസിലംഗമായും ദീർഘകാലം പ്രവർത്തിച്ചു. അവിവാഹിതനായിരുന്നു.