jayasankar-50

കൊ​ട്ടാ​ര​ക്ക​ര: കെ.എ​സ്.ആർ.ടി.സി ബ​സ് ഡ്രൈ​വർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. അ​ടൂർ ഡി​പ്പോ​യി​ലെ താത്കാ​ലി​ക ഡ്രൈ​വറാ​യ പെ​രുംകു​ളം ഉ​ദ​യ​ഭ​വ​നിൽ ആർ.ജ​യ​ശ​ങ്കറാണ് (50) മ​രി​ച്ച​ത്. അ​ടൂ​രിൽ നി​ന്ന് പെ​രി​ക്ക​ല്ലൂ​രി​ലേ​ക്കു​ള്ള സർ​വീ​സ് ക​ഴി​ഞ്ഞ ശേ​ഷം പെ​രി​ക്ക​ല്ലൂ​രിൽ സ​ഹ​പ്ര​വർ​ത്ത​കർ​ക്കൊ​പ്പം വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. ഉ​ടൻ പുൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്​കാ​രം ഇന്ന് രാ​വി​ലെ 11ന്. ഭാ​ര്യ: കൃ​ഷ്​ണ​കു​മാ​രി. മ​ക്കൾ: ദേ​വു, ഗൗ​രി.