തൊടിയൂർ: പക്ഷികൾക്ക് ദാഹജലവുമായി തൊടിയൂരിൽ ബാല സഭയുടെ കുട്ടികൾ എത്തി.കുടുംബശ്രീ ജില്ലാ മിഷൻ സാമൂഹ്യ വികസന പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത 'കിളികൾക്കും പക്ഷികൾക്കും തെളിനീരേകും'
പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ നിർവഹിച്ചു.
സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ ബിന്ദു അദ്ധ്യക്ഷയായി. കവയത്രി ഷീല ജഗധരൻ, സി.ഡി.എസ് അംഗം മായ, ബീന, ബാലസഭ കുട്ടികൾ എന്നിവർ പങ്കെടുത്തു.