കൊല്ലം: കുണ്ടറ -പള്ളിമുക്ക് - ചിറ്റുമല- മൺറോത്തുരുത്ത് റോഡ് നിമ്മാണത്തിലെ അനാസ്ഥ അവസാനിപ്പിക്കണമെന്നും റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചു.
സമരത്തിനിടെ കെ.ആർ.എഫ്.ബി പ്രോജക്ട് ഡയറക്ടറുമായി ഫോണിൽ നടത്തിയ ചർച്ചയിൽ ഈമാസം 15 നകം നിർമ്മാണം പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ ഉപരോധം അവസാനിപ്പിച്ചു. യു.ഡി.എഫ് കുണ്ടറ നിയോജക മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലീം, ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ.വി.സഹജൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജു ഡി.പണിക്കർ, കുണ്ടറ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബുരാജൻ, പേരയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അനീഷ് പടപ്പക്കര, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.അരുൺ അലക്സ്, കുണ്ടറ സുബ്രമണ്യം, പെരിനാട് മുരളി, ജി.വിനോദ് കുമാർ, ഗോപകുമാർ, ജയശങ്കർ, ജോൺകുമാർ, ഹരീഷ് കുമാർ ഗ്രാമ പഞ്ചായ് അംഗങ്ങളായ റെയ്ച്ചൽ, സുധാ ദേവി, നൗഫൽ, പ്രസന്ന പയസ്, ടി.ബിനു, മിനി ഷേർളി, ബീന ജെയിംസ്, കെ.വി.മാത്യു, ഡോ.അനിൽ രാജ് തുടങ്ങിയവർ പങ്കെടുത്തു.