
കൊല്ലം: എഴുതുമ്പോൾ അക്ഷരത്തെറ്റ് സ്വാഭാവികം. പക്ഷേ മതിലിൽ വലിച്ചുനീട്ടി എഴുതുമ്പോഴുള്ള തെറ്റ് ഇപ്പോഴത്തെ സാഹചര്യത്തിൽ വൈറലാകാൻ അധികനേരം വേണ്ട. ചവറ പാലമിറങ്ങി കൊല്ലം ഭാഗത്തേക്ക് വരുമ്പോൾ ഇടതുവശത്തുള്ള മതിലിൽ എം. മുകേഷിന് വോട്ട് അഭ്യർത്ഥിച്ചുള്ള എഴുത്താണ് തെറ്റിയത്. 'എം. മുകഷ്" എന്നായിരുന്നു എഴുത്ത്. നാടാകെ തെറ്റ് പരന്നതോടെ അധികം വൈകാതെ തിരുത്തി എഴുത്തുകാർ തടിതപ്പി.