train

കൊല്ലം: ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ തിരുപ്പതിയിലേക്ക് കൊല്ലത്ത് നിന്നു ബുധൻ, ശനി ദിവസങ്ങളിൽ ട്രെയി​ൻ സർവീസ് തുടങ്ങുന്നു. ഉദ്ഘാടനം ഇന്നു രാവിലെ 9.15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി​ ഓൺലൈനായി നിർവഹി​ക്കും. ഇന്ന് ട്രയലിനുശേഷം നാളെ ആദ്യ സർവീസ്.

കൊല്ലത്തുനിന്ന് ഈ ദിവസങ്ങളിൽ രാവിലെ 10.45ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 3.20ന് തിരുപ്പതിയിലെത്തും. മടക്കയാത്ര വെള്ളി, ചൊവ്വ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.40ന്. അടുത്തദിവസം രാവിലെ 6.20ന് കൊല്ലത്തെത്തും.

ആകെ 14 കോച്ചുകൾ. ഇതിൽ ഏഴുവീതം സ്ലീപ്പർ, എ.സി കോച്ചുകൾ. നാലെണ്ണം ജനറൽ. ആലപ്പുഴ, പത്തനംതി​ട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ തീർത്ഥാടകർക്കും സർവീസ് ഗുണം ചെയ്യും. നിലവിൽ കേരള, ജയന്തി, ശബരി എക്സ്‌പ്രസുകളെയാണ് തിരുപ്പതി തീർത്ഥാടകർ ആശ്രയിക്കുന്നത്. മറ്റ് യാത്രക്കാർ ഏറെയുള്ള ഈ ട്രെയിനുകളിൽ തിരുപ്പതി തീർത്ഥാടകർക്ക് പലപ്പോഴും സീറ്റ് ലഭിക്കാറില്ല.

തിരുപ്പതിയിലേക്ക്

ട്രെയിൻ സമയക്രമം

(കേരളത്തിലെ മറ്റു

സ്റ്റോപ്പുകൾ, എത്തുന്ന സമയം)

കായംകുളം........രാവിലെ 11.20

മാവേലിക്കര.......................11.31

ചെങ്ങന്നൂർ....................... 11.44

തിരുവല്ല............................. 11.55

ചങ്ങനാശേരി.........ഉച്ചയ്ക്ക് 12.05

കോട്ടയം..............................12.24

എറണാകുളം ടൗൺ..........1.35

ആലുവ................................ 2.03

തൃശൂർ.................വൈകിട്ട് 3.00

പാലക്കാട്........................... 4.52

തിരുപ്പതിയിലേക്ക് നേരിട്ടുളള ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് റെയിൽവേ മന്ത്രിയോടും റെയിൽവേ ബോർഡ് അധികൃതരോടും നിരന്തരം ആവശ്യപ്പെട്ടിരുന്നു. നിരവധി ചർച്ചകളും നടത്തി. അതിന്റെ ഭാഗമായാണ് ട്രെയിൻ അനുവദിച്ചത്

എൻ.കെ. പ്രേമചന്ദ്രൻ എം.പി