കൊല്ലം: ഭാരതീയ തപാൽ വകുപ്പ് കൊല്ലം ഡിവിഷനും ശ്രീനാരായണ എംപ്ലോയീസ് ഫോറം കൊല്ലം യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി സൂര്യഘർ മുഫ്ത്ത് ബിജിലി യോജന രജിസ്ട്രേഷൻ ഇന്ന് രാവിലെ 9 മുതൽ 1 വരെ വരെ നടക്കും. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ ഹാളിൽ യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി.സുന്ദരൻ മുഖ്യപ്രഭാഷണം നടത്തും. കൊല്ലം പോസ്റ്റൽ ഡിവിഷൻ അസി.സുപ്രണ്ട് എസ്.ബിജു പദ്ധതി വിശദീകരണം നടത്തും. ശ്രീനാരായണ ഫോറം എംപ്ളോയിസ് ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്.അജുലാൽ സംസാരിക്കും. യൂണിയൻ കൗൺസിലർമാർ, വനിതാ സംഘം, യൂത്ത്മൂവ്മെന്റ്, സൈബർ സേന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.