
കൊല്ലം: ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർമാർക്കുള്ള കേരള സർക്കാരിന്റെ അവാർഡ് നേടിയ മീനാട് വില്ലേജ് ഓഫീസർ എസ്.സുനിൽ കുമാറിനെയും ഇടമുളയ്ക്കൽ വില്ലേജ് ഓഫീസർ പി.കെ.കമൽ കുമാറിനെയും ചാത്തന്നൂർ സിറ്റിസൺ ഫാറത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ചാത്തന്നൂർ ഇസ്യാൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമ്മേളനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സിറ്റിസൺ ഫാറം പ്രസിഡന്റ് ജി.ദിവാകരൻ അദ്ധ്യക്ഷനായി. 'സിവിൽ ഭരണത്തിലെ സാദ്ധ്യതകളും പ്രതിസന്ധികളും' എന്ന വിഷയത്തിൽ മുൻ അഡീഷണൽ ലേബർ കമ്മിഷണർ തുളസീധരൻ പ്രബന്ധം അവതരിപ്പിച്ചു. എൻ.ഷണ്മുഖദാസ് മോഡറേറ്ററായി. ചാത്തന്നൂർ റീജിയണൽ കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ആർ.ഗോപാലകൃഷ്ണൻ നായർ, പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ വി.സണ്ണി, ടി.ദിജു, പ്രൊഫ.ശിവപ്രസാദ്, വി.വിജയ മോഹനൻ, ചാത്തന്നൂർ വിജയനാഥ്, ഷാജി ചെറിയാൻ ജി.രാജശേഖരൻ, എസ്.വി.അനിത്ത് കുമാർ, സുഭാഷ് പുളിയ്ക്കൽ, കോസ്മോ വിജയൻ ജോൺ എബ്രഹാം, വി.എ.മോഹൻലാൽ, കനിവ് രാജ്, ജി.ആർ.ഗോപകുമാർ, അഡ്വ.കെ.പത്മ, ഡി.സുധീന്ദ്ര ബാബു, മാമ്പള്ളി ജി.ആർ രഘുനാഥൻ, കെ.കെ.നിസാർ പ്ലാക്കാട്, ശ്രീകുമാർ പ്രണവം, ഷീലാ മധു എന്നിവർ സംസാരിച്ചു.