കൊട്ടാരക്കര : ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം ഇന്ന് വൈകിട്ട് 3ന് ബാർ അസോസിയേഷൻ ഹാളിൽ നടക്കും. പ്രസിഡന്റ് അഡ്വ.പി.കെ.രവീന്ദ്രൻ അദ്ധ്യക്ഷനാകും. മുൻ എം.എൽ.എ അഡ്വ.ഐഷാ പോറ്റി ഉദ്‌ഘാടനം ചെയ്യും. കേരളാ ഗവ.മുൻ ജെൻഡർ അഡ്വൈസർ ഡോ.ടി.കെ.ആനന്ദി വനിതാദിന സന്ദേശം നൽകും. അഡിഷണൽ സെഷൻസ് ജഡ്ജ് ജി.അനിൽകുമാർ, കുടുംബ കോടതി ജഡ്ജ് ഹരി ആർ.ചന്ദ്രൻ, എസ്.സി.എസ്.ടി സ്‌പെഷ്യൽ കോർട്ട് ജഡ്ജ് ആർ.ജയകൃഷ്ണൻ, ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോർട്ട് ജഡ്ജ് റീനാ ദാസ് എന്നിവർ പങ്കെടുക്കും. വി.സന്ദീപ് കൃഷ്ണ, ഫസിൽ റഹ്മാൻ, എസ്.സൂരജ്,സി.ബി.രാജേഷ്,അഡ്വ.സുമാലാൽ, അഡ്വ.ഗിരിജാ കുമാരി,അഡ്വ.അമൃത വല്ലി,എസ്.പ്രസന്ന കുമാരി,എ.മസീന എന്നിവർ സംസാരിക്കും. സെക്രട്ടറി അഡ്വ. ആർ.എസ്.അനീഷ് സ്വാഗതവും ഫാത്തിമ റഹിം നന്ദിയും പറയും.