rawuthar-fed

കൊല്ലം: ഫ്ലോട്ടിംഗ് സംവരണ രീതി അവസാനിപ്പിക്കാനുള്ള ശ്രമം സർക്കാർ അടിയന്തിരമായി തടയണമെന്ന് റാവുത്തർ ഫെഡറേഷൻ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. എല്ലാ സംവരണ വിഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ് നടപടി. മുസ്ലിം സംവരണത്തിലെ റൊട്ടേഷനിൽ മാറ്റം വരുത്തി രണ്ടു ശതമാനം കുറയ്ക്കാനുള്ള ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദേശീയ അദ്ധ്യക്ഷൻ എസ്.എ. വാഹിദ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.കെ.എം. ഹനീഫ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദലി റാവുത്തർ റിപ്പോർട്ടും ട്രഷറർ എം.എ. മജീദ് സംസ്ഥാന സമ്മേളനത്തിന്റെ കണക്കും അവതരിപ്പിച്ചു. എം.കെ. അബ്ദുൽ അസീസ്, മെഹബൂബ് ഷരീഫ്, നൂറുദ്ദീൻ, പ്രൊഫ. അബ്ദുൽ റഹീം, എ. ഹബീബ് റാവുത്തർ, കെ.പി. ജവഹർ റാവുത്തർ, പി.എച്ച്.ഹനീഫ, പി.എം. ഷാജഹാൻ, എസ്. നൗഷാദ്, ടി.എച്ച്. സിറാജുദീൻ, നസീർ ഖാൻ, യു. മുബാറക്, ബാബു ബഷീർ, ഷമീം, ഹബീബ് റാവുത്തർ, നൗഷാദ് റാവുത്തർ, അബ്ദുൽ റഷീദ്, മീരാ സാഹിബ്, ഹാഷിം റാവുത്തർ, നിസാറു ദീൻ, പഴകുളം നാസർ, കാസീം റാവുത്തർ, ലിയാക്കത്ത് അലി റാവുത്തർ, സലീം പെരിനാട്, എം.കെ. അക്ബർ അഡ്വ. ഷാജഹാൻ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.