
കൊല്ലം: കേരള മർച്ചന്റ്സ് അസോസിയേഷന്റെ (കെ.എം.എ) സ്നേഹസ്പർശം വ്യാപാരി കുടുംബസുരക്ഷാ പദ്ധതിയുടെ ഐഡി കാർഡ് വിതരണോദ്ഘാടനം കൊല്ലം മർച്ചൻസ് അസോസിയേഷൻ ഹാളിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) ജില്ലാ വൈസ് പ്രസിഡന്റും കൊല്ലം മേഖലയുടെ പ്രസിഡന്റുമായ കടപ്പാക്കട ബി.രാജീവ് നിർവഹിച്ചു. കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റും കൊല്ലം കെ.എം.എ പ്രസിഡന്റുമായ ഡോ.കെ.രാമഭദ്രൻ അദ്ധ്യക്ഷനായി. കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറി എ.അൻസാരി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് നേതാജി ബി. രാജേന്ദ്രൻ, കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറിയും മേഖലാ ട്രഷററും കൊല്ലം കെ.എം.എ ജനറൽ സെക്രട്ടറിയുമായ എ.കെ.ജോഹർ, ട്രഷറർ എം.സുബൈർ, വർക്കിംഗ് സെക്രട്ടറി കെ.പ്രകാശ് ഹാബിറ്റാറ്റ്, വൈസ് പ്രസിഡന്റ് എസ്.പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.