 
മയ്യനാട്: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ദി ലിറ്റററി റിക്രിയേഷൻ ക്ലബ്ബ് ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ 'വനിതകൾ ഇന്ന് അനുഭവിക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾ' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. വനിതാവേദി കൺവീനർ വി.സിന്ധു അദ്ധ്യക്ഷയായി. എൽ.ആർ.സി പ്രസിഡന്റ് കെ.ഷാജി ബാബു, ഷാരി വി.ഭരൻ, റാഷിദ, അംബിക ശിവരാമൻ, ലക്ഷ്മി, ഗീത, ബി.ഡിക്സൺ എന്നിവർ സംസാരിച്ചു. തുടർന്ന് ദൂരദർശൻ ഫെയിം ശോഭന ശിവാനന്ദൻ നയിച്ച ഫ്ലവർ മേക്കിംഗ് ക്ളാസ് നടന്നു. 2023-24 കാലയളവിൽ ഗ്രന്ഥശാലയിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകങ്ങളെടുത്ത് വായിച്ച സുശീല ഈപ്പനെ ചടങ്ങിൽ ആദരിച്ചു.