കൊല്ലം: അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് ക്ഷേമനിധി അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന കുടിശ്ശിക തീർപ്പാക്കൽ അദാലത്ത് ജൂൺ 7 വരെ ദീർഘി​പ്പി​ച്ചു. അംശാദായം കുടിശ്ശികയുടെ പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കും. അംഗത്വം റദ്ദായവർക്ക് അംഗത്വ പുനസ്ഥാപന അപേക്ഷ നൽകാതെ തന്നെ അംഗത്വം പുതുക്കുവാൻ അവസരം ലഭിക്കും. കുടിശ്ശിക തുക ഒരുമിച്ച് അടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അദാലത്ത് കാലയളവിനുള്ളിൽ പരമാവധി 5 തവണകളായി തുക അടയ്ക്കാം. തുടർന്നുള്ള അംശാദായം ഓൺലൈൻ ആയി അടയ്ക്കാനുമാവും. ഫോൺ: 0474 2749847