
കൊല്ലം: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ കൺവെൻഷൻ ഡി.സി.സിയിൽ മുൻ എം.പി പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. വിദേശ നാണ്യം സമ്പാദിച്ച് ഇന്ത്യയിൽ എത്തിച്ച് നാടിന്റെ പുരോഗതിയ്ക്ക് വേണ്ടി പ്രവർത്തിച്ച പ്രവാസികളുടെ ജീവിതം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ദുരിതത്തിലാക്കിയതായി അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കുമ്മിൾ സാലി അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എൽ.വി.അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി പി.ജർമ്മിയാസ്, ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, കെ.പി.പി.സി സംസ്ഥാന സെക്രട്ടറി ഇ.എം.നസീർ വിതുര, സംസ്ഥാന കമ്മിറ്റി അംഗം ടി.വി.സലാഹുദ്ദീൻ, ഡി.സി.സി ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, കെ.പി.പി.സി ജില്ലാ സെക്രട്ടറി കിഴക്കേതെരുവിൽ പി.ബാബു, അൻസിൽ മയ്യനാട്, പി.ലിസ്റ്റൻ, ബൈജു ആലുമൂട്ടിൽ, ശിവപ്രസാദ്, കുഞ്ഞുമോൻ, സജീവ് സവാജി, ഷാനവാസ് ആലുംമൂട്, മാഹീൻ, വഹാബ് കൂട്ടിക്കട തുടങ്ങിയവർ സംസാരിച്ചു.