കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ സ്ഥാപിച്ച മിനിമാസ് ലൈറ്റിന്റെയും പുതിയതായി സർവീസ് ആരംഭിച്ച തിരുവനന്തപുരം ഓർഡിനറി ബസിന്റെയും ഉദ്ഘാടനം പി.എസ്.സുപാൽ എം.എൽ.എ നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.തുഷാര,ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. സുധീർ, അജിമോൻ,പി.ജെ.രാജു,,സൈഫുദ്ദീൻ, ലിജു ജമാൽ, സ്റ്റേഷൻ മാസ്റ്റർ എസ്.മുരളി തുടങ്ങിയവർ സംസാരിച്ചു.