 
കടയ്ക്കൽ: വ്യവസായിയും എസ്.എൻ .ഡി. പി യോഗം കടയ്ക്കൽ യൂണിയൻ മുൻ സെക്രട്ടറിയുമായിരുന്ന പച്ചയിൽ ശശിധരന്റെ 13-ാം ചരമ വാർഷികം കടയ്ക്കൽ യൂണിയൻ വിപുലമായി ആചരിച്ചു. അനുസ്മരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പ്രേം രാജ് അദ്ധ്യക്ഷനായി. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, പാങ്ങലുകാട് ശശിധരൻ, എസ്.വിജയൻ, ജി. നളിനാക്ഷൻ, വി.അമ്പിളിദാസൻ, കെ.എൻ.അനിൽകുമാർ, ആർ.സന്തോഷ്, രാജൻ കടയ്ക്കൽ, മോഹൻദാസ് രാജധാനി, കെ.എം.മധുരി, എം.കെ .വിജയമ്മ, സുധർമ്മ കുമാരി, സുദേവൻ എന്നിവർ സംസാരിച്ചു.