അഞ്ചൽ: പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പനച്ചവിള പബ്ലിക് ലൈബ്രറിയ്ക്ക് അനുവദിച്ച വനിതാ വയോജന പുസ്തക വിതരണം ലൈബ്രേറിയൻ സംഗീതയ്ക്ക് നൽകികൊണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.പി.കൃഷ്ണൻകുട്ടി നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് കെ. ബാബുപണിക്കർ അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി ബി.ശിവദാസൻപിള്ള, പി.പ്രസാദ്, ജി. ബാലകൃഷ്ണൻ, ജെ.മോഹനകുമാർ, വി.സുന്ദരേശൻ, ബി.മുരളി, നബീസാ ബീവി, ഷൈലജ, മഹേന്ദ്രലാൽ, കെ. സോമരാജൻ തുടങ്ങിയവർ സംസാരിച്ചു.