kunnathoor-
കെ.പി.എം.എസ് ശാസ്താംകോട്ട യൂണിയൻ സമ്മേളനം സെക്രട്ടേറിയറ്റ് അംഗം വി.ശ്രീധരൻ ഭരണിക്കാവിൽ ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ : ഭരണിക്കാവ് വ്യാപാര ഭവനിൽ ചേർന്ന കെ.പി.എം.എസ് ശാസ്താംകോട്ട യൂണിയൻ സമ്മേളനം കെ.പി.എം.എസ് സെക്രട്ടേറിയറ്റ് അംഗം വി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് മണികണ്ഠൻ അദ്ധ്യക്ഷനായി. സുനിൽകുമാർ,മാജി പ്രമോദ്, ജി.ശർമ എന്നിവർ സംസാരിച്ചു. സെക്രട്ടറി സജു ടി.ചിത്തിര പ്രവർത്തന റിപ്പോർട്ടും ഖജാൻജി എൻ.പുഷ്‌പാംഗദൻ വരവ്- ചെലവ് കണക്കും അവതരിപ്പിച്ചു. കെ.സജീവ് സ്വാഗതവും എസ്.രതീഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മണികണ്ഠൻ (പ്രസി.), സജു.ടി.ചിത്തിര (സെക്ര.),എൻ.പുഷ്‌പാംഗദൻ (ഖജാൻജി),സി.ആർ.അനിൽ,എൽ.കുഞ്ഞുമോൾ (വൈസ് പ്രസിഡന്റുമാർ),സജീവ്.കെ, രതീഷ്.എസ് (അസിസ്റ്റന്റ് സെക്രട്ടറിമാർ).