cccc
റോഡ് ഷോക്കിടെ കൊടിക്കുന്നിൽ സുരേഷ് റോഡിൽ കണ്ട വൃദ്ധയായ വോട്ടറോട് വോട്ടഭ്യർത്ഥിക്കുന്നു

കൊട്ടാരക്കര: മാവേലിക്കര ലോക് സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണം സജീവമായി. ഇന്നലെ റോഡ് ഷോ നടന്നു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിച്ച റോ‌ഡ് ഷോ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ജെബി മേത്തർ എം.പി മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി നടുക്കുന്നിൽ വിജയൻ, കെ.ജി. അലക്സ്, കണ്ണാട്ട് രവി, കോശി കെ ജോൺ, ബ്രിജേഷ് ഏബ്രഹാം, ജലജ ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി,വി.ഫലിപ്പ്, ബേബി പടിഞ്ഞാറ്റിൻകര, മണിമോഹൻ, പാത്തല രാഘവൻ, ഇഞ്ചക്കാട് നന്ദ കുമാർ, ശിവൻപിള്ള എന്നിവർ സംസാരിച്ചു. തുടർന്ന് കൊട്ടാരക്കര പബ്ളിക് മാർക്കറ്റ്, വ്യാപാര സ്ഥാപനങ്ങൾ, ഉമ്മന്നൂർ, വെളിയം കരീപ്ര എഴുകോൺ, നെടുവത്തൂർ, കുളക്കട, മൈലം പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ പര്യടനം നടത്തി. യു.ഡി.എഫ് മണ്ഡലം ചെയർമാന്മാർ , പ്രസിഡന്റുമാർ, ഭാരവാഹികൾ എന്നിവർ റോ‌ഡു ഷോക്കു നേതൃത്വം നൽകി.