
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇരവിപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രനെ വരവേറ്റത് വൻ ജനക്കൂട്ടം. പോളയത്തോട് നിന്നായിരുന്നു ഇന്നലെ പര്യടനം ആരംഭിച്ചത്. ഇരവിപുരം മണ്ഡലത്തിലെ പഴയാറ്റിൻകുഴി, ചകിരിക്കട, തട്ടാമല, കൊട്ടിയം, മയ്യനാട്, കൂട്ടിക്കട, ഇരവിപുരം എന്നിവിടങ്ങളിലായിരുന്നു പര്യടനം. സ്ഥാനാർത്ഥിയോടൊപ്പം അഡ്വ. കെ. ബേബിസൺ, സജി. ഡി.ആനന്ദ്, എം.എം. സഞ്ജീവ് കുമാർ, ആദിക്കാട് മധു, പാലത്തറ രാജീവ്, എം. നാസർ, മണക്കാട് സലിം, നൗഷാദ്, ശിവാനന്ദൻ, മുണ്ടയ്ക്കൽ രാജശേഖരൻ, മുണ്ടയ്ക്കൽ സന്തോഷ്, എൽ. ബാബു, കണ്ണൻ, അഡ്വ. അജിത്ത്, നാസിമുദ്ദീൻ, ഫസൽ ഹാജി, കെടങ്ങിൽ സുധീർ, മാജിത വഹാബ്, സജീബ് ഖാൻ, സുനിൽ പൗണ്ടഴികം, ആർ.എസ്. അബിൻ, ലീന, വിപിൻ വിക്രം, മയ്യനാട് ലിസ്റ്റൺ, വിനോദ് ഭാർഗ്ഗവൻ, ശശീന്ദ്രബാബു, രഞ്ജിത്ത്, വഹാബ്, സനോബർ എന്നിവർ ഉണ്ടായിരുന്നു.