ccc
മുട്ടറ ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ 6.75 കോടി രൂപാ ചെലവഴിച്ചു നിർമ്മിക്കുന്ന രണ്ട് ബഹുനില കെട്ടിടങ്ങളുടെ ശിലാ സ്ഥാപന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം: മുട്ടറ ഗവ.വൊക്കേഷണൽആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ 6.75ലക്ഷം രൂപാ ചെലവിൽ നിർമ്മിക്കുന്ന രണ്ട് ബഹുനില കെട്ടിടങ്ങളുടെ ശിലാസ്ഥാപനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ.ഗോപൻ അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ്‌ ജി.പി.സജിത്ത്കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ അംഗം ജയശ്രീ വാസുദേവൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.അഭിലാഷ്, വെളിയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ കെ.ഐ.ലതീഷ്, ദിവ്യാ സജിത്ത്, വാർഡ് മെമ്പർമാരായ മീനാക്ഷി, സുന്ദരൻ, എസ്.എം.സി ചെയർമാൻ സി.രാജു, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ .ബാലഗോപാൽ, ആർ. പ്രേമചന്ദ്രൻ, അനിൽ കളപ്പില, സാബു കൃഷ്ണ, എം.എസ്. പീറ്റർ, പി.കെ. ചന്ദ്രമതി, രഞ്ജിത് കുമാർ, പ്രിൻസിപ്പൽമാരായ വി.പ്രിയ, ശ്രീനിവാസൻ,ഹെഡ് മിസ്ട്രസ് ടി.ജി.ജ്യോതി, സ്റ്റാഫ് സെക്രട്ടറി ബി.എസ്. ശാന്തകുമാർ തുടങ്ങിയവർ പങ്കെടുത്തു.