
തൊടിയൂർ: ഇടക്കുളങ്ങര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ 'ശ്രദ്ധ'യുടെ ആഭിമുഖ്യത്തിൽ സ്‌നേഹതാളം സംഘടിപ്പിച്ചു. മാലുമേൽക്ഷേത്ര മൈതാനത്ത് നടന്ന ചടങ്ങിൽ നന്ദു എന്ന കുട്ടിക്ക് വാദ്യോപകരണം നൽകി സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആദിനാട് തുളസി മുഖ്യ അതിഥിതിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് നജിം മണ്ണേൽ, ശ്രദ്ധയുടെ മുൻ ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അഡ്വ. സുധീർ കാരിക്കൽ, നിസാർ എസ്. പൊയ്യക്കരേത്ത്, ശ്രദ്ധയുടെ വൈസ് ചെയർമാൻ ശിവപ്രസാദ് അരുവിപ്പുറം, സജീവ് കുമാർ, കുറ്റിയിൽ സജീവ്, മായ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ബ്രെെറ്റ്സൺ സ്വാഗതവും ട്രഷറർ മോഹനൻ നന്ദിയും പറഞ്ഞു.