പോരുവഴി : കുന്നത്തൂർ പുത്തനമ്പലം ഒ.എൻ.വി ഗ്രാമീണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനശാലയിൽ ജോബ് സ്റ്റേഷൻ ആരംഭിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി ആദർശ് യശോധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രശാന്തി സുനിൽ അദ്ധ്യക്ഷയായി.തൊഴിലന്വേഷകരായ യുവജനങ്ങളുടെ വിവരങ്ങൾ വോളണ്ടിയേഴ്സ് വഴി ശേഖരിച്ച് വായനശാല രൂപപ്പെടുത്തിയ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുകയാണ് ഉദ്ദേശം. തുടർന്ന് ട്രേയിനിംഗും തൊഴിൽ മേളകളും സംഘടിപ്പിച്ച് എല്ലാവർക്കും തൊഴിൽ ഉറപ്പാക്കും. ഗ്രന്ഥശാല അംഗങ്ങളായ ബിന്ദു ബാബു, ഗൗതം, ജിതിൻ, അരവിന്ദ്, അതുൽ എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ ശരണ്യ നന്ദി പറഞ്ഞു.