പോരുവഴി: പോരുവഴി വടക്കേമുറി ഗവ.എസ്.കെ.വി.എൽ.പി.എസിൽ പഠനോത്സവവും സ്കൂൾ വാർഷികവും നടത്തി .കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനുമംഗലത്ത് അദ്ധ്യക്ഷനായി. വർണക്കൂടാര നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ നിർവഹിച്ചു. പ്രഥമാദ്ധ്യാപിക എൻ.എസ്.ശ്രീലത റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗം പി.ശ്യാമളയമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്.ഷീജ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വരവിള, പി.കെ.രവി, രാജേഷ് പുത്തൻപുര, അഞ്ജലിനാഥ് എന്നിവർ സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുജാ കുമാരി എൽ.എസ്.എസ് വിജയികളെ അനുമോദിച്ചു. എസ്.എം.സി ചെയർമാർ അരുൺ കുമാർ നന്ദി പറഞ്ഞു.