 
ചവറ: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐ.എൻ. ടി .യു. സി ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ ബി.എസ്.എൻ.എൽ ഓഫീസ് മാർച്ചും ധർണയും ജില്ലാ ജനറൽ സെക്രട്ടറി ജോസ് വിമൽരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ചവറ ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. പ്രശാന്ത് പൊന്മന,പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയപ്രകാശ്, ചവറ ഗോപകുമാർ, നീണ്ടകര മണ്ഡലം പ്രസിഡന്റ് പുഷ്പരാജൻ,ജന പ്രതിനിധികളായ ജിജി, കുറ്റിയിൽ ലത്തീഫ്, അംബിക,സതീശൻ നീണ്ടകര, ഗിരിജ എസ്. പിള്ള, ചോല റീന, പുത്തൻ തുറ രാജു എന്നിവർ സംസാരിച്ചു.